താമരശ്ശേരി: താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഉറുദു സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സി റെജിനയെയും സ്കൂൾ പിടിഎ അഭിനന്ദിച്ചു. നജീബ് കാന്തപുരം എംഎൽഎ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി വിശിഷ്ടാതിഥിയായിരുന്നു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഒ ഉമ്മുകുല്സു, മധുസൂദനൻ, ബിന്ദു വി ജോർജ്ജ്, അഷ്റഫ് കൊരങ്ങാട്, എം വിനോദ് എം ടി അബ്ദുൽ അസീസ്, പി സി മുഹമ്മദ് ഗഫൂർ , സി ശബ്ന ,എൻ എസ് ഫിനോസ്, ദീപ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ ഹേമലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Tags:
Latest News
