Trending

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; ജ്വല്ലറി എം.ഡി പൂക്കോയ തങ്ങൾ കീഴടങ്ങി




കാസർകോട് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ജ്വല്ലറി എം.ഡി പൂക്കോയ തങ്ങൾ കീഴടങ്ങി. ഹൊസ്ദുർഗ് കോടതിയിലാണ് കീഴടങ്ങിയത്. ഒമ്പതുമാസം ഒളിവിൽ കഴിഞ്ഞ ശേഷമാണ്​ കീഴടങ്ങൽ.

ഇയാൾക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. 170 കേസുകളാണ് പൂക്കോയ തങ്ങൾക്കെതിരെയുള്ളത്. എം.എൽ.എയായിരുന്ന മുസ്​ലിം ലീഗ്​ നേതാവ്​ എം.സി കമറുദ്ദീൻ പ്രതിയായ കേസാണിത്.

ഫാഷൻ ഗോൾഡ്​ ചെയർമാനായിരുന്ന എം.സി കമറുദ്ദീനെ കഴിഞ്ഞ നവംബറിൽ അറസ്റ്റ്​ ചെയ്​തിരുന്നു. ഇതിനു പിന്നാലെയാണ് പൂക്കോയ തങ്ങൾ ഒളിവിൽ പോയത്. കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളെ അറസ്റ്റ്​ ചെയ്യാതെ എം.സി കമറുദ്ദീനെ അറസ്റ്റ്​ ചെയ്​തത്​ രാഷ്​​ട്രീയ പ്രേരിതമണെന്ന്​ ആക്ഷേപമുണ്ടായിരുന്നു. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post