താമരശ്ശേരി : കോളേജ് ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരി NSS യൂണിറ്റും ബി ഡി കെ കോഴിക്കോടും സംയുക്തമായി എം വി ആർ കാൻസർ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 45 പേർ രക്തം ദാനം നല്കി. പ്രിൻസിപ്പാൾ ഡോ. രാധിക.കെഎം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പി പി. അജ്മൽ , വളണ്ടിയർമാരായ ഷാമിൽ , നൈമ, അസ്‌ലം, ഫിൽവ എന്നിവർ നേതൃത്വം നൽകി.
Tags:
Latest News
