Trending

വൈവാഹിക ജീവിതത്തിലെ നിർബന്ധിത ലൈംഗികവേഴ്ച നിയമവിരുദ്ധമായി കാണാനാകില്ല: മുംബൈ കോടതി



മുംബൈ: വൈവാഹിക ജീവിതത്തിലെ നിർബന്ധിത ലൈംഗിക വേഴ്ച നിയമവിരുദ്ധമായി കാണാനാകില്ലെന്ന് മുംബൈ അഡീഷണൽ സെഷൻസ് കോടതി. നിർബന്ധിത ലൈംഗിക ബന്ധം മൂലം അരയ്ക്ക് താഴെ തളർന്നെന്ന യുവതിയുടെ പരാതിയിലാണ് കോടതി വിധി. അഡീഷണൽ സെഷൻസ് ജഡ്ജ് സഞ്ജശ്രീ ജെ ഘരത് ആണ് കേസിൽ വിധി പറഞ്ഞത്.

'യുവതിക്ക് പക്ഷാഘാതം വന്നത് ദൗർഭാഗ്യകരമാണ്. എന്നാൽ ഇതിന് ഭർത്താവും കുടുംബവും ഉത്തരവാദികളാണ് എന്നു പറയാനാവില്ല. പരാതിയുടെ സ്വഭാവം വച്ച് കസ്റ്റഡി അന്വേഷണം ആവശ്യമില്ല. അന്വേഷണത്തോട് ഭർത്താവും കുടുംബവും സഹകരിക്കണം' - കോടതി ഉത്തരവിട്ടു.

2020 നവംബറിലായിരുന്നു ദമ്പതികളുടെ വിവാഹം. തന്റെ സമ്മതമില്ലാതെ ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും ഇതാണ് അരയ്ക്കു താഴെ തളരാൻ കാരണമെന്നുമാണ് യുവതി പറയുന്നത്. ഭർതൃവീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും യുവതി ഹര്‍ജിയില്‍ ആരോപിക്കുന്നു. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post