അഫ്ഗാന്‍ ഇനി അറിയപ്പെടുക ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നപേരിലെന്നും പ്രഖ്യാപനം ഉടനെന്നും താലിബാന്‍. അതേസമയം അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് ദേശീയ പതാക നീക്കി പകരം താലിബാന്‍ പതാക സ്ഥാപിച്ചിരുന്നു.
താലിബാന്‍ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച അന്തമിഘട്ടത്തിലാണ്. അഫ്ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണവും താലിബാന്‍ ഏറ്റെടുത്തു. ഭരണത്തിന് മൂന്നംഗ താത്കാലിക സമിതിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ താലിബാന്‍ അംഗവുമുണ്ട്. മുന്‍ പ്രധാനമന്ത്രി ഗുല്‍ബുദീന്‍ ഹെക്മത്യാര്‍, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു. ഇന്നലെയോടെ കാബൂള്‍ താലിബാന്‍ പിടിച്ചടക്കി പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തിരുന്നു.
രാത്രിയോടെയാണ് കൊട്ടാരം പിടിച്ചടക്കിയത്. തന്ത്രപ്രധാന മേഖലകളെല്ലാം താലിബാന്‍ പിടിച്ചടക്കി. ഇതോടെ അഫ്ഗാനില്‍ നിന്നുള്ള ജനങ്ങളുടെ പലായനത്തിന്റെ വ്യാപ്തി വര്‍ധിക്കുകയാണ്. മറ്റു രാജ്യങ്ങളിലുള്ളവരടക്കം അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുകയാണ്.
താലിബാന്‍ കാബൂള്‍ പിടിച്ചതിന് പിന്നാലെ പ്രസിഡന്‍റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിലേക്ക് നാടുവിട്ടു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യത്ത് നിന്ന് മാറിനില്‍ക്കുന്നതെന്ന് അഷ്റഫ് ഗനി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും മാനിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേറസ് താലിബാനോട് ആവശ്യപ്പെട്ടു
Tags:
Latest News