Trending

സ്വാതന്ത്ര്യദിന സംഗമവും SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു



 താമരശ്ശേരി: തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ നേതൃത്തത്തിൽ ചെമ്പ്ര മദ്രസ ഹാളിൽ വെച്ച് സ്വാതന്ത്ര്യദിന സംഗമവും SSLC ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും അവർക്ക് ഉപഹാരങ്ങൾ കൈമാറുകയും  ചെയതു. 


ബ്രട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതി സ്വാതന്ത്ര്യം നേടിതന്ന ധീര ദേശാഭിമാനികളെ ഇത്തരം പരിപാടികളിലൂടെ  സ്മരിക്കണമെന്ന് പരിപാടി ഉൽഘാടനം ചെയ്ത ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി അയ്യൂബ് ഖാൻ ആഹ്വാനം ചെയ്തു  അലിതനിയലത്ത് അദ്ധ്യക്ഷത വഹിച്ചു യൂസുഫ് മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി വി.കെ.അബ്ദുറഹിമാൻ, പി.നാസർ, ടി.ടി.ഉസ്മാൻ, സെയ്തലവി, ഹിഷാം ഓടക്കുന്ന് എന്നിവർ ആശംസകൾ അർപ്പിച്ചു ടി.ടി.റഫീഖ് സ്വാഗതവും സിദ്ധീഖ് കാരാടി നന്ദിയും പറഞ്ഞു.  അലി കാരാടി, പി.കെ.മുനീർ, സി.കെ.സിറാജ്, കെ.കെ.റഷീദ്, കെ.കെ.മജീദ്, സി.വി.അഷ്റഫ്, പി.സലാം, വി.സി. ഷഫീഖ്, സി.എ.സലാം, അജ്മൽ ഓടക്കുന്ന്, സി.കെ.അസീസ്, പി.ടി.ഗഫൂർ, ഒ.കെ.നാസർ, ടി.ടി.ഗഫൂർ ,ടി.റഷീദ്, ശമീർ വട്ടക്കുണ്ട് , ഹക്കീം കാരാടി എന്നിവർ ഉപഹാരങ്ങൾ കൈമാറി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post