Trending

കായിക വിദ്യാർത്ഥിനികളുടെ മാറിൽ കടിക്കുക, അസമയത്ത് കിടപ്പ് മുറിയിൽ കയറി കട്ടിലിൽ കിടക്കുക, വിദ്യാർത്ഥിനികളെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുക, കായിക അധ്യാപകൻ മിനീഷിൻ്റെ കൂടുതൽ ഞെട്ടിപ്പിക്കുന്ന പീഢന വിവരങ്ങൾ പുറത്ത്, മാനഹാനിയും, ഭയവും കാരണം പരാതി തൽകാത്തവർ നിരവധി. എല്ലാത്തിനും കൂട്ടുനിന്നത് സഹായി ഷൈനിയെന്ന് ഇരകൾ.



താമരശ്ശേരി: കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻ്ററി സ്കൂളിലെ കായിക അധ്യാപകൻ വി.ടി മിനീഷിൻ്റെ ഞെട്ടിക്കുന്ന പീഡന വിവരങ്ങളാണ് അനുദിനം പുറത്ത് വന്നുകൊണ്ടിരിക്കുന്നത്



പൈങ്കിളി കഥകളെ വെല്ലുന്ന സംഭവങ്ങളാണ് വർഷങ്ങളായി നടന്നു കൊണ്ടിരുന്നത്!, പീഢനം മൂലം കായികരംഗം ഉപേക്ഷിച്ചു വരും, ആത്മഹത്യ ഭീഷണി മുഴക്കിയവരും നിരവധി.

കായിക താരങ്ങളെ സ്കൂളിലെ സ്പോർട്‌സ് റൂമിൽ വെച്ചും, ഷൈനിയുടെ വീട്ടിൽ എത്തിച്ചുമാണ് പീഡനം നടത്തിയതെന്ന വാർത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.



വിദ്യാർത്ഥിനികളുടെ ടി ഷർട്ട് പൊക്കി മാറിൽ കടിച്ച് പീഡിപ്പിക്കുന്നതാണ് ഇദ്ദേഹത്തിൻ്റെ മുഖ്യ വിനോദം.
വിദ്യാർത്ഥിനികളെ കൂട്ടമായി ഷൈനിയുടെ വീട്ടിൽ എത്തിച്ച് അധ്യാപകൻ്റെ ശരീരമാകെ മസാജ് ചെയ്യിപ്പിക്കലും പതിവായിരുന്നു. അസമയങ്ങളിൽ കുട്ടികളുടെ കിടപ്പ് മുറികളിൽ കയറി കട്ടിലിൽ കിടക്കലും, കയ്യേറ്റം ചെയ്യലും പതിവായി നടന്നിരുന്നുവെന്ന് ഇരകൾ വെളിപ്പെടുത്തുന്നു.കേസുമായി നടക്കാനുള്ള പൊല്ലാപ്പും, മാനഹാനിയും ഭയന്നാണ് കൂടുതൽ പേരും പരാതിയുമായി മുന്നോട്ടു വരാത്തതെന്നും കുട്ടികൾ പറഞ്ഞു.



മിനീഷ് നെല്ലിപ്പൊയിൽ സ്കൂളിൽ ജോലി ചെയ്യുന്ന കാലം തൊട്ട് ഷൈനിയുടെ വീട് പീഢന കേന്ദ്രമാണ്, സ്കൂളിൻ്റെ തൊട്ടു പിറകിലാണ് ഈ വീട്ല്ലാ എല്ലാവിധ സഹായങ്ങളും മിനീഷിന് ചെയ്ത് കൊടുക്കുന്നതും ഷൈനിയാണ്. പീഢനം മൂലം രക്ഷപ്പെട്ട് പോയവരെ തിരികെയെത്തിക്കാൻ മുൻകൈ എടുക്കുന്നതും ഷൈനി തന്നെയാണ്.

കട്ടിപ്പാറ സ്കുളിലെ കുട്ടികളെ ഇരുപത്തിയഞ്ച് കിലോമീറ്ററിൽ അധികം ദൂരത്ത് എത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്.
പല കുട്ടികളുടെയും അമ്മമാരെയും മിനീഷ് വലയിലാക്കിയിരുന്നു, ഇംഗിതത്തിന് വഴങ്ങാത്ത അമ്മമാർക്കെതിരെ അപവാദ കഥകൾ പ്രചരപ്പിക്കുകയും ചെയ്തിരുന്നു.
കുട്ടികളെ തങ്ങളുടെ വീട്ടുകാരുമായി അകറ്റാൻ മിനീഷ് പരമാവധി ശ്രമിച്ചിരുന്നു. വീട്ടിൽ അയക്കാതെയും, ഫോൺ ചെയ്യാൻ അനുവദിക്കാതെയും, വിവരങ്ങൾ കൈമാറുന്നത് തടയുകയായിരുന്നു ലക്ഷ്യം.
നിലവിൽ മിനീഷിൻ്റെ പേരിൽ രണ്ടു പോക്സോസോയും, ഒരു ജെ.ജെയും അടക്കം അഞ്ചു കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഷൈനി യെ ഒരു പോക്സോ കേസിലാണ് നിലവിൽ പ്രതി ചേർത്തിട്ടുള്ളത്.

നിരവധി വിദ്യാർത്ഥിനികളെ മിനീഷ് കെട്ടിപ്പിടിച്ച് ഉമ്മ വെച്ച വിവരങ്ങളും പൂർവ്വ വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിടുണ്ട്.


കായിക മത്സരങ്ങളിൽ പങ്കെടുത്ത് വിജയം വരിക്കുന്നവർക്ക് അനുമോദന സദസ്സുകളിൽ നിന്നും ലഭിക്കുന്ന പാരിതോഷിക തുകകൾ കവർ പൊട്ടിക്കാൻ പോലും സമ്മതിക്കാതെ മിനീഷ് കൈക്കലാക്കിയിരുന്നതായും ഇരകൾ പറഞ്ഞു.

എല്ലാം അറിയാവുന്ന സീനിയർ വിദ്യാർത്ഥിനിയേയും, അറിഞ്ഞ കാര്യങ്ങൾ മൂടിവെച്ച മുൻ ഹെഡ്മാസ്റ്ററേയും ചോദ്യം ചെയ്താൽ ഒരുപാട് കാര്യങ്ങൾ പുത്തുവരുമെന്നും കുട്ടികൾ പറഞ്ഞു.
Loading more...
T News

working in the field of advertising and printing

Post a Comment

Previous Post Next Post