രാത്രി എട്ടുമണിയോടെ ഇയാളെ താമരശ്ശേരി എക്‌സൈസ് ഓഫീസില്‍ ഹാജരാക്കിയെങ്കിലും പ്രതിയെ ഏറ്റെടുക്കാന്‍ എക്‌സൈസ് തയ്യാറായിരുന്നില്ല.
പ്രതിയേയുമായി രാത്രി മുഴുവനും വനപാലകര്‍ എക്‌സൈസ് ഓഫീസിന് മുന്നില്‍ കാത്തുനിന്നു. അതിനിടെ എക്സൈസിലെ ഉന്നതരുമായും വനപാലകർ ബന്ധപ്പെട്ടിരുന്നു.
രാവിലെ 9.30 ഓടെ വനപാലകർ പിടികൂടിയയാളെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി വീണ്ടും എക്സൈസ് ഓഫീസിൽ എത്തിച്ചു. എന്നാൽ പിടികൂടപ്പെട്ടയാളെ ഏറ്റുവങ്ങുന്ന കാര്യം എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർമാർ എത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
തുടർന്ന് മണിക്കുറുകൾക്ക് ശേഷം അസിസ്സ്ൻ്റ് കമ്മീഷണർമാരായ സുഗുണൺ, ഷിബു ( ഇൻറലിജൻസ്) എന്നിവർ സ്ഥലത്തെത്തി. പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ആയിശക്കുട്ടി സുൽത്താൻ, ഗിരീഷ് ജോൺ അടക്കം ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി നേതാക്കളും, നാട്ടുകാരും എക്സൈസ് ഓഫീസിന് മുന്നിൽ സംഘടിച്ചു.
ആളുകൾ ഓഫീസിന് മുന്നിൽ മുദ്രാവാക്യവും മുഴക്കി.
എക്സൈസ് ഉദ്യോഗസ്ഥരുമായുളള ചർച്ചക്ക് ശേഷം ഫോറസ്റ്റ് ദ്യോഗസ്ഥർ കൈമാറിയ വർഗ്ഗീസിൻ്റെ പേരിൽ തൽക്കാലം കേസെടുക്കുന്നില്ലെന്നും, വിശദമായ അന്വേഷണം നടത്തി തെളിവു കിട്ടിയാൽ മാത്രമേ പ്രതി ചേർക്കുകയുള്ളൂവെന്നും ഒദ്യോഗസ്ഥർ വ്യക്തമാക്കി.
ഫോറസ്റ്റ് റയിഞ്ച് ഓഫിസർ മർദ്ദിച്ചു എന്ന് കാണിച്ച് കേസ് നടത്തി റയിഞ്ച് ഓഫീസർ രാജീവ് കുമാറിന് മൂന്നു മാസത്തെ തടവ് ശിക്ഷ വാങ്ങി നൽകിയ ആളാണ് വനം വകുപ്പ് പിടികൂടിയ വർഗ്ഗീസ്, ഇതിൻ്റെ പ്രതികാരം തീർക്കാനാണ് ചാരായവുമായി പിടികൂടിയെന്ന് പറയുന്നതെന്ന് വർഗ്ഗീസിൻ്റെ മകൻ പറഞ്ഞു.
എന്നാൽ നാടൻ ചാരായ വാറ്റ് സംബന്ധിച്ച് വ്യക്തമായ രഹസ്യം വിവരം ലഭിക്കുകയും, ലഭിച്ച വിവരം മൂന്നു ദിവസം മുമ്പ് തന്നെ എക്സൈസൈസിന് കൈമാറുകയും സംയുക്ത പരിശോധന നടത്താൻ തയ്യാറാണെന്ന വിവരം എക്സൈസിനെ അറിയിക്കുകയും ചെയ്തതായി റയിഞ്ച് ഓഫിസർ രാജീവ് കുമാർ പറഞ്ഞു. എന്നാൽ എക്സൈസ് പരിശോധനക്ക് തയ്യാറാവാതിരുന്നപ്പോഴാണ് വനം വകുപ്പ് തിരച്ചിലിൽ ആളെ പിടികൂടിയതെന്നും, രാത്രി 8 മണിയോടെ എക്സൈസ് ഓഫീസിൽ എത്തിച്ചയാളെ ഏറ്റുവാങ്ങാൻ തയ്യാറാവാത്തതിനെ തുടർന്ന് പോലീസിലും വിവരം അറിയിച്ചിരുന്നതായി റയിഞ്ച് ഓഫീസർ പറഞ്ഞു.
എക്സൈസ് നേരിട്ട് പിടിച്ചതല്ലാത്തതിനാൽ വേണ്ട രൂപത്തിൽ വിശദമായ അന്വഷണം നടത്തി മാത്രമേ കേസെടുക്കാൻ സാധിക്കുള്ളുവെന്നും, തൽക്കാലം പിടിക്കപ്പെട്ടയാളുടെയും, ജനപ്രതിനിധികളുടെയും, പ്രദേശവാസികളുടെയും മൊഴി രേഖപ്പെടുത്തി വിട്ടയക്കുകയാണെന്നും, എക്സൈസ് ഇൻസ്പെക്ടർ ഇന്നു തന്നെ വിശദമായ അന്വേഷണം നടത്തുമെന്നും അസിസ്റ്ററ്റൻ്റ് എക്സൈസ് കമ്മിഷണർ സുഗുണൻ പറഞ്ഞു.
ഏതായാലും പ്രതിയെ പിടിച്ച വനപാലകൾ അവസാനം പുലിവാൽ പിടിച്ച അവസ്ഥയിലായി.
വീഫാം ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ, കട്ടിപ്പാറ സംയുക്ത കര്‍ഷക സമിതി ചെയര്‍മാന്‍ കെ.വി.സെബാസ്റ്റ്യന്‍, കണ്‍വീനര്‍ രാജു ജോണ്‍ തുരുത്തിപ്പള്ളി, ബെന്നി ലൂക്ക, സലീം പുല്ലടി, കേരള ഇന്‍ഡിപെന്റ്ല്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഫിനാന്‍സ് ഡയറക്ടര്‍ ജിന്റോ നിരണത്ത്, സണ്ണികൊമ്മറ്റത്തില്‍ എന്നിവരുടെ ന്തൃത്വത്തില്‍ കര്‍ഷക സംഘട നേതാക്കളും സ്ഥലത്തെത്തി
Tags:
Latest News





