കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായിക അധ്യാപകനായ കോടഞ്ചേരി നെല്ലിപ്പൊയില്‍ സ്വദേശി വി ടി മിനീഷിനെ കഴിഞ്ഞ ജൂലൈ 23 നാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കായിക പഠനത്തിനായി എത്തിയ 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്. മിനീഷിനെ അറസ്റ്റ് ചെയ്ത വിവരം പുറത്തെത്തിയതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്.
റിമാണ്ടില്‍ കഴിയുന്ന മിനീഷിനെതിരെ രണ്ട് പോക്സോ കേസുകള്‍ ഉള്‍പ്പെടെ അഞ്ച് കേസുകളാണ് നിലവിലുള്ളത്. വയനാട് സ്വദേശിനിയുടെ പരാതിയിൽ ആദ്യം രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് ഷൈനിയെ പ്രതി ചേര്‍ത്തത്. വി ടി മിനീഷ് നെല്ലിപ്പൊയില്‍ സ്‌കൂളില്‍ കായികാധ്യാപകനായിരിക്കെ വിദ്യാര്‍ത്ഥിനികളെ ഷൈനിയുടെ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഈ സമയം മുതല്‍ ഇവിടെ വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിനിരയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയിരുന്നു.കട്ടിപ്പാറയിൽ നിന്നും വിദ്യാർത്ഥിനികളെ 25 കിലോമീറ്ററിൽ അധികം ദൂരമുള്ള ഷൈനിയുടെ വീട്ടിൽ എത്തിച്ചിരുന്നു.
പീഡനത്തിന് ഷൈനി കൂട്ടുനില്‍ക്കുന്നതായും വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞും ഷൈനിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഇരകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഷൈനിയോട് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ ഹാജറാവാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് രാത്രിയോടെ ഷൈനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.മറ്റു കേസുകളിലും കായിക താരങ്ങൾ ഷൈനിക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. ഈ കേസുകളിലും വരും ദിവസങ്ങളിൽ ഷൈനിയെ പ്രതിചേർക്കാൻ സാധ്യതയുണ്ട്.
പരാതിക്കാരുടെ മെഴികൾക്ക് പുറമെ ഷൈനിയുടെ പങ്ക് വ്യക്തമാക്കുന്ന നിരവധി ഫോൺ സംഭാഷണങ്ങളും പുറത്തു വന്നിരുന്നു.
കട്ടിപ്പാറ സ്കൂളിലെ കായിക മുറിയിൽ വെച്ചും, ഷൈനിയുടെ വീട്ടിൽ വെച്ചും നടന്ന പീഢന വിവരങ്ങൾ വയനാട് സ്വദേശിനിയായ കായിക താരം വ്യക്തമായി പോലീസിന് മൊഴി നൽകിയിരുന്നു.
Tags:
Latest News


