താമരശ്ശേരി : ബി.ജെ.പിയുടെ കളളപ്പണത്തിനെതിരെ എസ്.ഡി.പി.ഐ കാരാടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാടി ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.
രാജ്യം ഭരിക്കുന്ന പാർട്ടിക്കാർ തന്നെയാണ് കള്ള പണത്തിനും കള്ള നോട്ടടിക്കും നേതൃത്വം നൽകുന്നതെന്നും, ബിജെപിയുടെ കള്ളപ്പണ ഇടപാടുകളെ തുറന്നു കാട്ടുന്നതിൽ എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളും പത്ര മാധ്യമങ്ങളും മൗനം തുടരുകയും ചെയ്യുന്നുവെന്നും. ഈ സാഹചര്യത്തിലാണ് എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു .
പരിപാടിക്ക് കെ കെ മുനീർ, ചന്ദ്രബോസ്, കെ ഇല്യാസ്, ഗഫൂർ കാരാടി, അജ്നാസ്, സലീം കാരാടി,സിദ്ദിഖ് കാരാടി എന്നിവർ നേതൃത്വം നൽകി.
Tags:
Latest News
