കൊടുവള്ളി : ഇലക്ട്രിക്കൽ വയർമാൻ& സുപ്പർവൈസേഴ്സ്
അസോസിയേഷൻ
കൊടുവള്ളി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിക്കുകയും , കേന്ദ്ര സർക്കാരിന്റെ പുതിയ വൈദ്യുതി ബില്ലിനെതിരെ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു .പരിപാടിയിൽ EW&SA കൊടുവള്ളി യൂണിറ്റ് സെക്രട്ടറി അബ്ദുൽഗഫൂർ ആർ വി സ്വഗതം പറഞ്ഞു . ഉദ്ഘാടനംവും , മൊമെൻ്റോ വിതരണവും കൊടുവള്ളി മുൻസിപ്പാലിറ്റി കൗൺസിലർ
ഇളങ്ങോട്ടിൽ ഹസീന നിർവഹിച്ചു, കൊടുവള്ളി സെക്ഷൻ KSEB അസിസ്റ്റന്റ് എൻജിനീയർ ഒ. പുഷ്പൻ മുഖ്യാതിഥിയായിരുന്നു .
EW& SA കിഴക്കോത്ത് യൂണിറ്റ് സെക്രട്ടറി നാസർ എം പി അധ്യക്ഷത വഹിച്ചു.
ഉമ്മർ വി പ്രമേയം അവതരിപ്പിച്ചു . നാസർ യു പി , അഷ്‌കർ , അയൂബ് പറക്കുന്ന് എന്നിവർ സംസാരിച്ചു
കമറുൽ ഹക്കീം കെ നന്ദിയും പറഞ്ഞു.
Tags:
Latest News
