താമരശ്ശേരി: സെപ്റ്റംബർ 10, 11, 12 തീയതികളിൽ അണ്ടോണയിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സഫ്‌വാൻ സഖാഫി പൊക്കുന്നിന്റെ അധ്യക്ഷതയിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ സലീം അണ്ടോണ, സാബിത്ത് അബ്ദുല്ല സഖാഫി, റാഫി അഹ്സനി കാന്തപുരം, ഫുളൈൽ സഖാഫി വടക്കുമുറി സംസാരിച്ചു. ഹുസൈൻ കുട്ടി ഹാജി, ടി ടി മമ്മുണ്ണി മാസ്റ്റർ, കുഞ്ഞിക്കോയ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്യുന്നു
Tags:
Latest News
