പുതുപ്പാടി : പതിനേഴുനാൾ നീണ്ടു നിന്ന ടോക്യോ ഒളിമ്പിക്സ് കാഴ്ച അവസാനിക്കുമ്പോൾ അത് ചരിത്രത്തിൽ പുതിയ താളുകൾ എഴുതിച്ചേർക്കുന്നതുകൂടിയായി. ഒരു സ്വർണ്ണം , രണ്ട് വെള്ളി, നാല് വെങ്കലം എന്നിവ നേടി 48-ാം സ്ഥാനത്തെത്തിയ ഇന്ത്യ ഒളിമ്പിക്സ് ചരിത്രത്തിന്റെ ഭാഗമായ മുഹൂർത്തങ്ങളെ കോർത്തിണക്കി പുതുപ്പാടി ഗവ. ഹൈസ്കൂൾ വിദ്യാർത്ഥികളും ടോക്യോ ഒളിമ്പിക്സ് ചരിത്രത്തിന്റെ ഭാഗമായി.
ഒളിമ്പിക്സിൽ സുവർണ നേട്ടങ്ങൾ കൈവരിച്ച ഇന്ത്യൻ താരങ്ങൾക്ക് ആദരമർപ്പിക്കുന്ന വേറിട്ട പരിപാടിയാണ് സ്കൂൾ കായികാധ്യാപകൻ ടി. അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ കുട്ടികൾ സംഘടിപ്പിച്ചത്. ഇന്ത്യൻ ഒളിമ്പിക്സ് ജേതാക്കളുടെ ചിത്രങ്ങളും വാർത്തകളും കോർത്തിണക്കി സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികളിലെ കായിക പ്രേമത്തെയും അഭിരുചിയെയും വെളിപ്പെടുത്തുന്നതായി. പരിപാടിയിൽ വിദ്യാർത്ഥികൾ, സ്കൂൾ ഹെഡ് മാസ്റ്റർ ഇ. ശ്യാം കുമാർ , പി ടി എ പ്രസിഡണ്ട് ശിഹാബ് അടിവാരം, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.
Tags:
Latest News
