ഈങ്ങാപ്പുഴ മമ്മുണ്ണിപ്പടി കിഴക്കേകുറ്റ് സെബാസ്റ്റ്യന്റെ ഭാര്യ ചിന്നമ്മയെ ആണ് വീട്ടിലെ തൊഴുത്തിനോട് ചേര്‍ന്നുള്ള ചാണക കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 72 വയസ്സായിരുന്നു. ചിന്നമ്മയേ കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തിരച്ചിലില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ചാണക കുഴിയില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി. ചിന്നമ്മയും സെബാസ്റ്റ്യറ്റ്യനും തനിച്ചാണ് ഇവിടെ താമസിക്കുന്നത്. തൊഴിത്തില്‍ പോയപ്പോള്‍ അബദ്ധത്തിൽ വീണതാവാമെന്നാണ് സംശയം.
Tags:
Latest News
