കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിൽ വിവിധ ആശുപത്രികളിൽ രക്തദാനം നൽകി ഡ്രൈവർമാരുടെ സന്നദ്ധ സംഘടനയായ കോഴിക്കോട് ഡ്രൈവേഴ്സ്.
കോഴിക്കോട് ബീച്ച് ആശുപത്രി,കോട്ടപ്പുറം ആശുപത്രി, എന്നിവിടങ്ങളിലാണ് രക്തദാനം നൽകിയത്, കോഴിക്കോട് ജില്ലയിലെ വിവിധ മേഖലയിൽനിന്ന് മുപ്പതോളം ഡ്രൈവർമാർ പങ്കെടുത്തു.
രക്ഷാധികാരി നിസാം കുമ്പാറ, പ്രസിഡണ്ട് രമനീഷ് കുട്ടൻ കോരങ്ങാട്, സെക്രട്ടറി മൻസൂർ ചെലവൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ റോയി ആനക്കാംപൊയിൽ, മുഹമ്മദ് റാഫി പുത്തൂർ, ഷാജി മൊടക്കല്ലൂർ, ഗംഗാധരൻ കൂടരഞ്ഞി,എന്നിവർ നേതൃത്വം നൽകി.
രക്തത്തിൻറെ ആവശ്യകതയനുസരിച്ച് കേരളത്തിലെ എല്ലാ ഹോസ്പിറ്റലുകളിലും രക്തം എത്തിക്കുന്ന
ജനകീയരക്തദാനസേന (PBDA) കോഴിക്കോട് ജില്ലാ ടീമുമൊത്ത് സംയുക്തമായാണ് കോഴിക്കോട് ഡ്രൈവേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്
Tags:
Latest News
