താമരശ്ശേരി: പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചുവെന്ന കേസിലെ പ്രതിയെ കോടതി വിട്ടയച്ചു.
താമരശ്ശേരി ചമൽ കാപ്പാട്ടുമ്മൽ സാമിക്കുട്ടിയെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് (പോക്സോ ) കോടതി വെറുതെ വിട്ടത്.2017 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
മാതാപിതാക്കൾക്കും, സഹോദരനും ഒപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് അദ്ധരാത്രി പ്രതി അതിക്രമിച്ചു കയറി ലൈംഗിക കയ്യേറ്റം നടത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും, നേരെ മറിച്ച്, പ്രാസിക്യൂഷൻ കേസ് അവിശ്വസനീയവും അസംഭവ്യമായതുമാണെന്നും തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു.പ്രതിക്ക് വേണ്ടി അഡ്വ.കെ.പി ഫിലിപ്പ് കോടതിയിൽ ഹാജരായി.
Tags:
Latest News
