Trending

കോഴിക്കോട് നഗരത്തില്‍ ലഹരിമരുന്ന് വേട്ട; യുവതിയടക്കം എട്ടുപേരെ ലോഡ്ജില്‍ നിന്ന് കസ്റ്റഡിയിലെടുത്തു




കോഴിക്കോട് ലോഡ്ജിൽ നിന്നും സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി. യുവതി ഉൾപ്പടെ എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാവൂർ റോഡിലെ ലോഡ്ജിൽ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. 500 ഗ്രാം ഹാഷിഷും ആറ് ഗ്രാം എം.ഡി.എം ലഹരിമരുന്നുമാണ് പിടികൂടിയത്. നടക്കാവ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് സംഘം കൂടി പരിശോധയുടെ ഭാഗമായിരുന്നു.

പിടിയിലായവർ എല്ലാവരും കോഴിക്കോട് സ്വദേശികൾ തന്നെയാണ്. നാലുദിവസമായി ഇവർ ലോഡ്ജിൽ മൂന്നു റൂമുകളിലായി താമസിച്ചു വരികയാണെന്ന് പരിസരവാസികൾ പറഞ്ഞു. ഇവർ ലഹരി ഉപയോഗിക്കുന്നവരും കൂടാതെ ലഹരി ഇടപാടുകാർ ആണെന്നും പൊലീസ് വ്യക്തമാക്കി. ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post