Trending

വനം വകുപ്പ് ഉദ്യോഗസ്ഥർ ചാരായം സഹിതം പിടികൂടി എക്സൈസിൽ ഏൽപ്പിച്ച മൈലള്ളാംപാറ ശാശ്ശേരിയിൽ വർഗ്ഗീസിനെതിരെ അബ്കാരി കേസ് എടുത്തു.






താമരശ്ശേരി: ഇന്നലെ വൈകുന്നേരം കാക്കവയൽ കക്കാട് റോഡിൽ നിന്നും ഒരു ലിറ്ററിലധികം വാറ്റ് ചാരായവുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി എക്സൈസി ഏൽപ്പിൽച്ച വർഗ്ഗീസിനെതിരെയാണ് അബ്കാരി കേസെടുത്തത്.ഇദേഹത്തിൻ്റെ KL 57 P 8925 നമ്പർ ആക്ടിവ സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തു.

വനം വകുപ്പ് പിടികൂടിയ വർഗ്ഗീസിനെ ഇന്നലെ രാത്രി 8 മണിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി എക്സൈസിന് കൈമാറാനായി വനം വകുപ്പ്സ ഉദ്യോഗസ്ഥർ ഓഫീസിൽ എത്തിച്ചെങ്കിലും ഏറ്റുവാങ്ങാൻ എക്സൈസ് ഉദ്യാഗസ്ഥർ തയ്യാറാവാത്തതിനെ തുടർന് രാത്രി മുഴുവനും എക്സൈസ് ഓഫീസിന് മുന്നിൽ ജീപ്പിൽ കഴിയുകയായിരുന്നു.നേരം വെളുത്തതോടെ പ്രതിയുടെ ബന്ധുക്കളും, നാട്ടുകാരും, പഞ്ചായത്ത് ഭരണസാരഥികളും, രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തുകയും വർഗ്ഗീസിൻ്റെ പേരിൽ കള്ളക്കേസ് ചുമത്താൻ ശ്രമം നടത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തു. എക്സൈസൈസ് ഓഫീസിന് മുന്നിൽ വെച്ച് സംഘടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പ്രതിയെ ഏറ്റു വാങ്ങുന്നത് സംബന്ധിച്ച് വകുപ്പുകൾ തമ്മിൽ തർക്കം ഉണ്ടായതിനെ തുടർന്ന് പിന്നീട് എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർമാരായ സുഗുണർ, ഷിബു എന്നിവർ സ്ഥലത്തെത്തുകയും, സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി മാത്രമേ തുടർ നടപടി സ്വീകരിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുകയും ചെയിതിരുന്നു. അതേതുടർന്ന് എക്സൈസ് ഇൻസ്പെക്ടറുട നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതി നാടൻ ചാരായം കൈവശം വെച്ചതായി തെളിയുകയായിരുന്നു.

ഫോറസ്റ്റിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ, അടിസ്ഥാനത്തിൽ സംയുക്ത പരിശോധന നടത്താൻ എക്സൈസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് തയ്യാറായായിരുന്നില്ല. അതതുടർന്നാണ് വനം വകുപ്പ് സ്വന്തം നിലക്ക് പരിശോധന നടത്തിയത്.

നേരത്തെ മറ്റൊരു കേസിൽ പിടിക്കപ്പെട്ട പ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി മകൻ കോടതിയിൽ ഹരജി നൽകുകയും, ഇതേ തുടർന്ന് റയിഞ്ച് ഓഫിസർക്ക് മൂന്നു മാസത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയിതിരുന്നു.ഇതിൻ്റെ പ്രതികാരമായാണ് വർഗ്ഗീസിനെ പിടികൂടിയതെന്നായിരുന്നു പ്രചരണം.എന്നാൽ എക്സൈസ് നടത്തിയ വിശദമായ പരിശോധനയിൽ പ്രതി നാടൻ ചാരായം കൈവശം വെച്ചെന്ന് ബോധ്യമാവുകയായിരുന്നു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post