Trending

സദാചാര പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചു; അധ്യാപകന്‍ തൂങ്ങിമരിച്ചു





സദാചാര പൊലീസ് വീട്ടില്‍ കയറി ആക്രമിച്ച അധ്യാപകന്‍ ജീവനൊടുക്കി. മലപ്പുറം വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്താണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്

പ്രശസ്ത ചിത്രകാരനും സിനിമ ആര്‍ട് ഡയറക്ടറുമാണ് മരിച്ച സുരേഷ്. സ്ത്രീയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു 2 വാഹനങ്ങളിലെത്തിയ സംഘം വാട്ടില്‍ കയറി ആക്രമിച്ചത്.

അമ്മയുടേയും മക്കളുടേയും മുന്നില്‍ വച്ച് മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടു പോയതിന്റെ മനോവിഷമത്തിലാണ് സുരേഷിന്‍റെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post