താമരശ്ശേരി: ഒരുമഴ നന്നായി പെയ്താല്‍ താമരശ്ശേരി ടൗണില്‍ വെള്ളക്കെട്ടാണ്. ട്രഷറി, പോലീസ് സ്‌റ്റേഷന്‍, എല്‍.ഐ.സി. എന്നിവയുടെ മുന്നിലുണ്ടാകുന്ന വെള്ളക്കെട്ട് വ്യാപാര സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ഉണ്ടാക്കുന്ന ബുദ്ധമുട്ട് ചെറുതല്ല. താരതമ്മ്യേന ഉയര്‍ന്ന ടൗണായ താമരശ്ശേരിയില്‍ ഡ്രയിനേജ് നിര്‍മ്മാണത്തിലെ അപാകതയാണ് ഈ അവസ്ഥയ്ക്ക് കാരണം. വര്‍ഷങ്ങളായി ഇതിന്റെ ദുരിതം പേറുന്ന വ്യാപാരികള്‍ നിരവധി നിവേതനങ്ങളും പരാതികളും മന്ത്രിമാര്‍ക്കുള്‍പ്പെടെ നല്‍കിയിട്ടും ഒരു പരിഹാരവുമാകാത്തതില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
പുതുതായി ഡ്രയിനേജ് നിര്‍മ്മിച്ച ഭാഗങ്ങളില്‍ പോലും മഴ വെള്ളം മുഴുവനായും റോഡിലൂടെ കുത്തിയൊഴുകുന്നു. പണിയെടുത്തവരും എടുപ്പിച്ച എഞ്ചിനീയര്‍മാരും ഇതിന് ഉത്തരവാദികളാകുന്ന സാഹചര്യമുണ്ടായാല്‍ മാത്രമെ ഇനി പുതുതായി പണിയെടുപ്പിച്ചാലും വെള്ളം റോഡിലൂടെ ഒഴുകാതിരിക്കൂ എന്നാണ് വസ്തുത.
ഉടനടി പ്രശ്‌നം പരിഹരിച്ചില്ലായെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വ്യാപാരി ദിനത്തോടനുബന്ധിച്ച് നടന്നയോഗത്തില്‍ വ്യാപാരഭവനുമുമ്പില്‍ യൂണിറ്റ് പ്രസിഡണ്ട് അമീര്‍ മുഹമ്മദ് ഷാജി പതാകയുയര്‍ത്തി. യോഗത്തില്‍ ജന. സെക്രട്ടറി റെജി ജോസഫ്, ട്രഷറര്‍ മസൂദ് കെ.എം., മുര്‍ത്താസ് ഫസല്‍ അലി, അബ്ദുള്‍ മജീദ്, അബുദുള്‍ റഹീം, ബോബന്‍, ഷംസുദ്ദീന്‍, അബ്ദുള്‍ റഷീദ്, സക്കീര്‍, കെ. സരസ്വതി എന്നിവര്‍ പങ്കെടുത്തു.
Tags:
Latest News
