ബാലുശ്ശേരി : ഉള്ളിയേരി തെരുവത്തുകടവ് പാലത്തില്‍ ടിപ്പര്‍ ലോറി സ്‌ക്കൂട്ടറിലിടിച്ച് യുവതിക്ക് ഗുരുതരമായ പരുക്ക്. കായണ്ണ നൊച്ചിക്കാടന്‍ വീട്ടില്‍ ബീനക്കാണ് പരുക്കേറ്റത്. ഉള്ളിയേരിയില്‍ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അവര്‍ കലക്ഷന്‍ അടയ്ക്കാന്‍ ഉള്ളിയേരി ഓഫീസിലേക്ക് പോകുന്നതിനിടയില്‍ എതിരെവന്ന ലോറി ഇടിക്കുകയായിരുന്നു. സ്‌ക്കൂട്ടര്‍ ഭാഗകമായിതകര്‍ന്നു. ആദ്യംഇവരെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളിജിലും, പിന്നീട് കോഴിക്കോട് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ തകര്‍ന്ന് സ്‌ക്കൂട്ടര്‍. ഭര്‍ത്താവ് ബാബുവിന്റെ പേരിലാണ് സ്‌ക്കൂട്ടര്‍.
Tags:
Latest News
