താമരശ്ശേരി :രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത യൂണിറ്റി ഡേ പള്ളിപ്പുറം - വാടിക്കൽ ടൗൺ യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ചു. പൗര പ്രമുഖനും ലീഗ് മുതിർന്ന അംഗവുമായ കച്ചിളിക്കാലയിൽ അബദുറഹ്മാൻ ഹാജി ദേശീത പതാക ഉയർത്തുകയും പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. സ്വാഗതം നൗഫീഖ് വാടിക്കലും മൻസൂർ ഒതയോത്ത് അദ്ധ്യക്ഷതയും വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നദീർ അലി സന്ദേശം വായിച്ചു. കെ.കെ ബാസിത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ദളിത് ലീഗ് സെക്രട്ടറി സി. വേലായുധൻ,ടൗൺ ലീഗ് കമ്മറ്റി പ്രസിഡണ്ട് കെ.പി. റഹീം, നാസർ ബാവി ആശംസകൾ നേർന്നു. നൗഷിൽ, ഹാരിസ് വി, നൗഫൽ സി.കെ, എ.കെ സിജാദ്, മിദ്ലാജ് എഴുകളത്തിൽ,റാഫി എൻ.പി, മുഹമ്മദ് അംനാന്, ഫാത്തിമ ഹെൽന തുടങ്ങിയ യൂണിറ്റ് യൂത്ത് ലീഗ് ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി.ദേശീയ ഗാന ആലപനത്തോടെ ചടങ്ങുകൾ അവസാനിച്ചു. തുടർന്ന് വാടിക്കൽ ടൗണിൽ പായസ വിതരണം നടത്തി.
Tags:
Latest News
