വാക്സിൻ വിതരണത്തിലെ അട്ടിമറി അവസാനിപ്പിക്കുക, വാർഡ് അടിസ്ഥാനത്തിൽ ലഭിക്കേണ്ട സ്പോട്ട് ടോക്കൺ കൃത്യമായി വീതിക്കുക, LDF മെമ്പർമാരോടുളള വിവേചനം അവസാനിപ്പിക്കുക, താമരശേരി ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥരുടെ സ്വജന പക്ഷപാതവും രാഷ്ട്രീയ കളിയും അവസാനിപ്പിക്കുക, മെഡിക്കൽ ഓഫീസർ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിലക്ക് നിർത്തുക ,വാക്സിൻ പ്രവാസികൾക്ക് സമയബന്ധിതമായി അനുവദിക്കുക, വ്യാപാര സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വാക്സിനേഷനിൽ മുൻഗണന നൽകുക എന്നീ ആവശ്യങ്ങളുയർത്തി DYFI താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിന് മുന്നിൽ ധർണ നടത്തി DYFi - ജില്ലാ കമ്മിറ്റി അംഗം ടി മെഹറൂഫ് ധർണ ഉത്ഘാടനം ചെയ്തു മേഖല സിക്രട്ടി ഷംജിത്ത് സ്വാഗതം പറഞ്ഞു ദിപിൻ കെടവൂർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ DYFI ബ്ലോക്ക് ജോ : സെക്രട്ടറി ബിജീഷ് എൻ.കെ, യുവേഷ് എംവി (മേഖല ജോ : സെക്രട്ടറി ) അശ്വിൻ പള്ളിപ്പുറം , ഷിനു കയ്യേലി , ഉദയ് കാരാടി എന്നിവർ സംസാരിച്ചു.