താമരശ്ശേരി: പീഢന കേസിൽ അറസ്റ്റിലായ കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻ്ററി സ്കൂളിലെ കായിക അധ്യാപകൻ വി ടി മിനീഷിൻ്റെ സഹായിയായ സ്ത്രീ പോലീസ് കസ്റ്റഡിയിൽ.
അധ്യാപകൻ്റെ വഴിവിട്ട പ്രവൃത്തികളിൽ സ്ത്രീയുടെ പങ്ക് വെളിവാക്കുന്ന നിരവധി ശബ്ദ സന്ദേശങ്ങളും, ഇരകളുമായി മാധ്യമ പ്രവർത്തകർ നടത്തിയ അഭിമുഖവും പുറത്തു വന്നിരുന്നു.
സ്ത്രീയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചിരുന്നതായി കായിക താരങ്ങളായ വിദ്യാർത്ഥിനികൾ മൊഴി നൽകിയിരുന്നു.മറ്റു സ്ഥലങ്ങളിൽ വെച്ച് നടന്ന പീഡനങ്ങളെ കുറിച്ചും സ്ത്രീക്ക് മുൻകൂട്ടി അറിവുള്ളതായി വ്യക്തമാക്കുന്ന ഫോൺ സംഭാഷണങ്ങളും പുറത്തു വന്നിരുന്നു.എന്നിട്ടും ഇവരെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ ഇരകൾ സംശയം പ്രകടിപ്പിച്ചിരുന്നു.
താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.പരാതിക്കാരും സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
Tags:
Latest News


