എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ പൂനൂരിനും തച്ചംപൊയിലിനും ഇടയിൽ അവേലത്ത് റോഡിന് മധ്യത്തിൽ രൂപപ്പെട്ട വൻകുഴി മരണക്കെണിയായിരിക്കുകയാണ്.നിരവധി വാഹനങ്ങളാണ് കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നത്.ദേശീയ പാതയിൽ
താമരശ്ശേരി മുതൽ കുന്ദമഗലം വരെയുള്ള ഭാഗത്ത് ഗയയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി തീർത്ത കുഴികൾ ശരിയായി നികത്തതെ അപകടക്കെണിയായി തന്നെ നിലകൊള്ളുന്നു.രണ്ടു മരണങ്ങളും, നിരവധി അപകടങ്ങളും നടന്ന കൈതപ്പൊയിൽ പാലത്തിന് സമീപമുള്ള കുഴികൾ അനുദിനം വികസിച്ച് വരികയാണ്.
WE FOR PWD App വഴി പരാതി നൽകിയാൽ ഉടൻ പരിഹാരമുണ്ടാവുമെന്ന് പ്രഖ്യാപനം വന്നിരുന്നെങ്കിലും, ഫോട്ടോ സഹിതം പരാതി നൽകിയ കുഴികൾ മാസങ്ങൾ പിന്നിട്ടിട്ടും അതേപടി തന്നെ നിലകൊള്ളുകയാണ്.മഴയിൽ വെള്ളം നിറയുന്നതിനാൽ ആഴം മനസ്സിലാവാതെ കുഴിയിൽ ചാടിയാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.
Tags:
Latest News


