Trending

നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണു; രണ്ട് മരണം


കോഴിക്കോട് തൊണ്ടയാടിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് രണ്ട് പേര്‍ മരിച്ചു. തമിഴ്നാട് തിരുനെൽവേലി സലീം, തമിഴ്നാട് സ്വദേശി കാർത്തിക്ക് എന്നിവരാണ് മരണപ്പെട്ടത്. നാല് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ജീവാ , തങ്കരാജ്, ഗണേഷ് എന്നീ നിർമാണ തൊഴിലാളികൾ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കെട്ടിടത്തിനുണ്ടായ ബലക്ഷയമാണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കും.

T News

working in the field of advertising and printing

Post a Comment

Previous Post Next Post