ഗുണ്ടാ നേതാവ് ജിതേന്ദര്‍ ഗോഗിയെ ഡല്‍ഹി രോഹിണി കോടതിക്കുളളില്‍ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ ഡല്‍ഹി പൊലീസിന്റെ സ്പ്ഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹൈദര്‍പുര് സ്വദേശികളായ ഉമംഗ്, വിനയ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുമാണ് കോടതി മുറിക്കുള്ളിലെ വെടിവെപ്പ് ആസൂത്രണം ചെയ്തതെന്നാണ് സൂചന.
വെടിവെപ്പുണ്ടായ നോര്‍ത്ത് ഡല്‍ഹിയിലെ രോഹിണി കോടതിയിലെ സിസിടിവിയില്‍ ഇരുവരുടെയും ദൃശ്യങ്ങളുണ്ടായിരുന്നു. സംഭവ ദിവസം ഉമംഗും മറ്റ് രണ്ടു ഷൂട്ടര്‍മാരും കോടതിയിലെ 9ാം സെക്ടറിലെത്തിയ ശേഷം അഭിഭാഷക വേഷം ധരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കോടതിയിലെത്തി കൊലപാതകത്തിന് ശേഷം കാറില്‍ രക്ഷപ്പെടാനായിരുന്നു ഉമംഗ് കൂട്ടാളികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.
എന്നാല്‍ പൊലീസ് നടത്തിയ വെടിവെപ്പ് ഇവരുടെ ആസൂത്രണം പൊളിച്ചു. ഒരു ഷൂട്ടറിന് വെടിയേറ്റതോടെ ഉമംഗ് ഓടി രക്ഷപ്പെടുകയും ചെയ്തു. ഗുണ്ടാനേതാവ് ജിതേന്ദ്ര ഗോഗിയും എതിരാളി ടില്ലുവും തമ്മിലുളള വര്‍ഷങ്ങളായുളള തര്‍ക്കങ്ങളാണ് കോടതി മുറിക്കുള്ളിലെ വെടിവെപ്പിന് കാരണമായത്. ഗോഗിയെ മൂന്ന് തവണ വെടിവെച്ച ഗുണ്ടാസംഘത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് അക്രമികളാണ് കൊല്ലപ്പെട്ടത്.
Tags:
Crime News
