ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ് ചുഴലിക്കാറ്റ് രൂപപ്പെട്ടു.പരമാവധി 90 കി.മീ വേഗത്തില്‍ വീശുന്ന കാറ്റ് ഇന്ന് വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ തീരം തൊട്ടേക്കും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
വടക്കന്‍ ആന്ധ്രയിലും ഒഡീഷയുടെ തെക്കന്‍ മേഖലയിലുമാണ് ചുഴലിക്കാറ്റ് ആദ്യം എത്തുക. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ സേനയെ വിന്യാസിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
ഒഡീഷയുടെ തെക്കന്‍ ജില്ലകളിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്താന്‍ സാധ്യതയെന്ന മുന്നറിയിപ്പുണ്ട്. ഇതിനെതുടര്‍ന്ന് ഈ ഭാഗങ്ങളില്‍ മാത്രം ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെയും കോസ്റ്റ് ഗാര്‍ഡിന്റെ പതിനഞ്ചിലധികം ബോട്ടുകളേയും വിന്യാസിച്ചിട്ടുണ്ട്. തീരമേഖലയില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
Tags:
weather
