Trending

ബീഹാറിൽ ഭൂസമരത്തിന് നേതൃത്വം നൽകിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്നു


ബീഹാറിൽ ഭൂസമരത്തിന് നേതൃത്വം നൽകിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്നു. ഖഗാറിയ ജില്ലയിലെ റാണിസാഗർപുര ബ്രാഞ്ച് സെക്രട്ടറി സഖാവ് അശോക് കേസരിയെ ആണ് ജന്മിയുടെ ഗുണ്ടകൾ കൊലപ്പെടുത്തിയിരിക്കുന്നത്.

പാവപ്പെട്ടവരുടെ പേരിലുള്ള ഭൂമി പ്രദേശത്തെ ധനിക ഭൂപ്രഭുവിന്റെ പേരിൽ എഴുതിക്കൊടുക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് ഉണ്ടായതിനെ തുടർന്ന് സഖാവ് അശോകിന്റെ നേതൃത്വത്തിൽ സിപിഐ എമ്മിന് കീഴിൽ നാട്ടുകാർ സംഘടിച്ചിരുന്നു.

സംഘടിത ശക്തിയുടെ ഊർജ്ജമുൾക്കൊണ്ടുകൊണ്ട് സ്വന്തം ഭൂമി വിട്ടുനൽകില്ലെന്ന് പ്രഖ്യാപിച്ച് ധനിക ഭൂപ്രഭുവിനും ഇയാൾക്കൊപ്പം നിൽക്കുന്ന സർക്കാരിനുമെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ നാട്ടിലെ ജനങ്ങൾ. സഖാവ് അശോക് ജീവിച്ചിരിക്കുന്നിടത്തോളം ഭൂമി പിടിച്ചെടുക്കാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് അദ്ദേഹത്തെ കൊലപ്പെടുത്താൻ എതിരാളികൾ തീരുമാനമെടുത്തത്.

ഇപ്പോൾ സഖാവ് അശോക് കേസരി കൊല്ലപ്പെട്ടിരിക്കുന്നു. ആ നാട്ടുകാർക്ക് ഇനി എപ്പോൾ വേണമെങ്കിലും ഭൂമി നഷ്ടപ്പെടുമെന്ന സ്ഥിതിയിലും പാർടി ഈ സമരം മുന്നോട്ടുകൊണ്ടുപോകും. സഖാവ് അശോകിന്റെ രക്തസാക്ഷിത്വം വൃഥാവിലാകാൻ ആ നാട്ടുകാർ അനുവദിക്കില്ല. അവർ പൊരുതും. പൊരുതി അന്നാട്ടിലെ കാവിഭരണകൂടത്തെയും ധനിക ഭൂപ്രഭുവിനെയും പരാജയപ്പെടുത്തും.

T News

working in the field of advertising and printing

Post a Comment

Previous Post Next Post