Trending

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വനിതാ പൊലീസ് കോൺസ്റ്റബളിനെ കൂട്ടബലാത്സം​ഗം ചെയ്തു; ഒന്നാം പ്രതിയും അമ്മയും പിടിയിൽ





ഭോപ്പാൽ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വനിതാ പൊലീസ് കോൺസ്റ്റബളിനെ കൂട്ടബലാത്സം​ഗം കേസിൽ ഒന്നാം പ്രതിയും അമ്മയും പിടിയിൽ. മധ്യപ്രദേശിലെ നീമൂച്ച് ജില്ലയിലാണ് സംഭവം. കേസിൽ രണ്ടിലധികം പേർ ഇനിയും പിടിയിലാവാനുണ്ട്. 30കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് മൂന്നിലധികം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പിറന്നാൾ പാർട്ടിക്കിടെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് വനിതാ പോലീസ് കോൺസ്റ്റബിൾ പരാതി നൽകിയിരിക്കുന്നത്. മുഖ്യപ്രതിയുടെ വീട്ടിൽ നടന്ന പിറന്നാൾ പാർട്ടിക്കിടെയായിരുന്നു സംഭവം. മുഖ്യപ്രതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോൺസ്റ്റബിളിനെ പിറന്നാൾ പാർട്ടിക്കായി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പാർട്ടിക്കിടെ മുഖ്യപ്രതിയും സഹോദരനും സുഹൃത്തും ചേർന്ന് കൂട്ടബലാത്സം​ഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

പീഡ‍ന വിവരം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് മുഖ്യപ്രതിയുടെ അമ്മയും ബന്ധവും ചേർന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്. മുഖ്യപ്രതിയുടെ അമ്മ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. അറസ്റ്റിലായ വ്യക്തിയുടെ ഇളയ സഹോദരന്റെ ജൻമദിന പാർട്ടിക്കിടെയായിരുന്നു സംഭവമെന്നാണ് വിവരം. അന്വേഷണം പുരോ​ഗമിക്കുകയാണ്. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post