സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ദില്ലിയിലെ ഗുരുഗ്രാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി ദില്ലി എയിംസിന് വിട്ടുനൽകി. ഭർത്താവ്: പരേതനായ സർവ്വേശ്വര സോമയാജലു.
മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സീതാറാം യെച്ചൂരിയെ അനുശോചനം അറിയിച്ചു.
Tags:
Obituary
