Trending

വീടിനുള്ളില്‍ ശബ്ദം; പ്രകമ്പനം; വെള്ളം വെച്ചാൽ തുളുമ്പും; പേടിയോടെ കുടുംബം



കോഴിക്കോട് പോലൂരില്‍ വീടിനുള്ളില്‍ സമാധാനത്തോടെ കഴിയാന്‍ പറ്റാതെ ഒരു കുടുംബം. വീടിനുള്ളില്‍ ഇടയ്ക്കിടെ ശബ്ദം കേള്‍ക്കുന്നതും പ്രകമ്പനം ഉണ്ടാകുന്നതുമാണ് ബിജുവിനെ പേടിപ്പെടുത്തുന്നത്. ഫയര്‍ഫോഴ്സും ജിയോളജി വിഭാഗവും പരിശോധിച്ചെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയില്ല.

അഞ്ചുവര്‍ഷം മുമ്പാണ് ബിജു ഈ ഇരുനില വീട് നിര്‍മിച്ചത്. അന്നുമുതല്‍ കുടുംബമായാണ് താമസം. രണ്ടാഴ്ച മുമ്പ് മുതല്‍ രാത്രി ഇടയ്ക്കിടെ വീടിനുള്ളില്‍ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ട് തുടങ്ങി. പകലും ഈ ശബ്ദം ഉണ്ടായതോടെ ഫയര്‍ഫോഴ്സിനെ അറിയിച്ചു. തറയില്‍ പാത്രത്തില്‍ വെള്ളം വച്ചാലും ഇടയ്ക്കിടെ തുളുമ്പും.

ഫയര്‍ഫോഴ്സെത്തി വീടിന്റ ഉള്ളിലും പുറത്തും പരിശോധിച്ചെങ്കിലും കാര്യമായൊന്നും ശ്രദ്ധയില്‍പെട്ടില്ല. ഫയര്‍ഫോഴ്സിന്റ ആവശ്യം പ്രകാരം ജില്ലാ ജിയോളജിസ്റ്റും മണ്ണ് പരിശോധന വിഭാഗം മേധാവിയും വീട്ടിലെത്തി. വീടിന് ബലക്ഷയമില്ലെന്നും തല്‍ക്കാലം മാറിത്താമസിക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ബിജുവിനും കുടുംബത്തിനും പേടി വിട്ടൊഴിയുന്നില്ല
T News

working in the field of advertising and printing

Post a Comment

Previous Post Next Post