Trending

മുഹൂർത്തം 10 ന്, ദുരിതപ്പെയ്ത്തില്‍ റോഡെല്ലാം തോടായി, ചെമ്പുരുളിയിലിരുന്ന് തുഴഞ്ഞ് കയറി ഒരു കല്യാണം


ആലപ്പുഴ: ആലപ്പുഴയില്‍ തലവടിയില്‍ വെള്ളക്കെട്ടില്‍ വീഴാതെ കല്ല്യാണ പന്തലിലേക്ക് ദമ്പതികള്‍ എത്തിയത് സാഹസികമായി ചെമ്പില്‍ കയറി. അപ്പര്‍ കുട്ടനാട് മേഖലയിലെ ഐശ്വര്യരയ്ക്കും ആകാശിനുമാണ് വിവാഹതിരാവാനായി ചെമ്പില്‍ കയറേണ്ടി വന്നത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ ബന്ധുക്കളാണ് വധൂവരന്മാര്‍ക്കായി ചെമ്പ് ഒരുക്കിയത്. എന്തായാലും ചെമ്പില്‍ കയറി കൃത്യസമയത്ത് തന്നെ ക്ഷേത്രത്തില്‍ എത്തി മുഹൂര്‍ത്തത്തില്‍ വിവാഹിതരാവാന്‍ ഇരുവര്‍ക്കുമായി. കല്ല്യാണത്തിനായി ചെമ്പിനകത്ത് വരേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായി കല്ല്യാണമെന്നും വധു ഐശ്വര്യ ചിരിയോടെ പറഞ്ഞു. 

അതേസമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതെയന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും.  40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. പരക്കെ മഴ പെയ്യുമെങ്കിലും മഴ മുന്നറിയിപ്പുകൾ ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം, കിഴക്കൻ കാറ്റിന്‍റെ സ്വാധീനം കേരളം ഉൾപ്പടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്‍റെ ഭാഗമായി ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകും. മൂന്ന്-നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുലാവർഷം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് കിഴക്കൻ കാറ്റ് ശക്തമാകുന്നത്. ഡിസംബർ വരെ ലഭിക്കേണ്ട  തുലാവർഷ മഴയുടെ 84 ശതമാനവും  ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്ക്.

കടപ്പാട് Asianet.


T News

working in the field of advertising and printing

Post a Comment

Previous Post Next Post