സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും വോട്ടു കച്ചവടം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ഒ രാജഗോപാല്‍. 1991ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും വോട്ടുകച്ചവടം നടത്തിയെന്നാണ് തന്റെ ആത്മകഥയായ ജീവിതാമൃതത്തില്‍ രാജഗോപാല്‍ വെളിപ്പെടുത്തിയത്.
''എന്നാല്‍ വോട്ടുകച്ചവടം ബിജെപിക്ക് തിരിച്ചടിയായിരുന്നു. പിപി മുകുന്ദന്റെ പരിചയക്കുറവ് എല്‍ഡിഎഫും യുഡിഎഫും മുതലെടുത്തു. കെജി മാരാര്‍ക്കും രാമന്‍പിള്ളക്കും നല്‍കാമെന്ന് പറഞ്ഞ സഹായം കിട്ടിയില്ല. അങ്ങനെ എല്‍ഡിഎഫ് ഉന്നയിച്ച കോലീബീ എന്ന ആക്ഷേപം മാത്രം ബാക്കിയായി.'' ബിജെപി വോട്ടുകൂടി നേടിയാണ് യുഡിഎഫ് അന്ന് അധികാരത്തിലെത്തിയതെന്നും രാജഗോപാല്‍ ആത്മകഥയില്‍ വെളിപ്പെടുത്തി.
Tags:
politics
