താമരശ്ശേരി:ചമൽ - വെണ്ടെക്കും ചാലിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ ചമൽ വെണ്ടെകും ചാലിൽ വളവനാനിക്കൽജോസഫിൻ്റെ കൃഷിയിടത്തിൽ പുലർച്ചെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന ഏകദേശം രണ്ട് വയസ്സ് പ്രായവും 40 കിലോ തൂക്കവും ഉള്ള കാട്ടുപന്നിയെ വനം വകുപ്പിൻ്റെ എം പാനൽ ലിസ്റ്റിൽപ്പെട്ട ചന്തുക്കുട്ടി വേണാടിയാണ് വെടിവെച്ച് കൊന്നത്.
