Trending

KSRTC ബസ്സ് ഇടിച്ച് വട്ടക്കുണ്ട് പാലത്തിൻ്റെ കൈവരി തകർന്നു.




താമരശ്ശേരി: നിയന്ത്രണം വിട്ട KSRTC ബസ്സ് താമരശ്ശരി വട്ടക്കുണ്ട് പാലത്തിൽ ഇടിച്ചതിനെ തുടർന്ന് പാലത്തിൻ്റെ കൈവരിപൂർണമായും തകർന്നു. യാത്രക്കാർക്ക് പരിക്കില്ല.

സുൽത്താൻ ബത്തേരിയിൽ നിന്നും കോതമംഗലത്തേക്ക് പോകുന്ന RSE 912 കോതമംഗലം ഗ്യാരേജിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ താമരശ്ശേരി ഗ്യാരേജിൽ നിന്നുമെത്തിയ മറ്റൊരു ബസ്സിൽ കയറ്റി വിട്ടു.
ഈ സ്ഥലത്ത് മുൻപും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്, അടുത്തിടെ ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞിരുന്നു.

പാലത്തിൻ്റെ സംരക്ഷണഭിത്തി അപകടങ്ങൾ മൂലം പലതവണ തകർന്നതിനെ തുടർന്ന് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് താൽക്കലിക കൈവരി തീർക്കുകയായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അപകടം

റോഡിൻ്റെ വീതി കുറവും, വളവും കാരണമാണ് ഇവിടെ അപകടങ്ങൾ പെരുകുന്നത്.റോഡ് വികസനത്തിന് ആവശ്യമായ ഭൂമി NHൻ്റെ കൈവശം ഉണ്ടെങ്കിലും വീതി കൂട്ടുന്നതിനാവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ യാതൊരു ശ്രമവും നടത്തുനില്ലായെന്ന പരാതി നേരെത്തെ തന്നെ ഉയർന്നിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post