Trending

പശുക്കിവിനോട് ക്രൂരത കാണിച്ച് കൊലപ്പെടുത്തിയ യുവാക്കള്‍ പോലീസ് പിടിയില്‍, സംഭവ ശേഷം യുവാക്കളില്‍ ഒരാള്‍ ക്ഷേത്ര വഞ്ചി കുത്തി തുറന്ന് മോഷണം നടത്തുകയും ചെയ്തു




ഇരവിപുരം പനമ്മൂട് ജയചന്ദ്രന്‍റെ പശുകിടാവിനോട് ക്രൂരത കാണിച്ച യുവാക്കളെ പോലീസ് പിടികൂടി. മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റില്‍ സുശീലന്‍ മകന്‍ രാജൂഭായി എന്നു വിളിക്കുന്ന സുമേഷ് (36), അഞ്ചാലൂമൂട് പനയം രേവതി ഭവനില്‍ അനി മകന്‍ മനു എന്നു വിളിക്കുന്ന ഹരി (24) എന്നിവരാണ് പോലീസ് പിടിയിലായത്. 


കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് ഇവര്‍ ഇരവിപുരം തെക്കുംഭാഗം പനമ്മൂട് സ്വദേശിയായ ജയചന്ദ്രന്‍റെ 20 മാസം പ്രായമുളള പശുക്കുട്ടിയെ തെങ്ങിനോട് ചേര്‍ത്ത് കെട്ടി ക്രൂരത നടത്തവേ കഴുത്തിലെ കുരുക്ക് മുറുകി പശുക്കുട്ടി മരണപ്പെടുകയായിരുന്നു.

 പശുക്കുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ട സംഘത്തിലെ സുമേഷ് പനമൂട് ക്ഷേത്ര വഞ്ചി കുത്തി തുറന്ന് മോഷണം നടത്തുകയായിരുന്നു. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ സംബന്ധിച്ച സൂചന പോലീസിന് ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പശുവിനോട് ക്രൂരത കാട്ടിയതായും വ്യക്തമാകുകയും ഇയാളെ ധവളക്കുഴിയില്‍ നിന്നും പിടികൂടുകയായിരുന്നു. തുടര്‍ന്ന് പശുവിനെ കൊലപ്പെടുത്താന്‍ കൂട്ടു നിന്ന ഹരിയെ പനയത്തെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.

 ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്. ജെ, അനൂരൂപാ.എസ്, അരുണ്‍ഷാ, എ.എസ്.ഐ ഷാജി, സി.പി.ഒ മാരായ അഭിലാഷ്, ജിജൂ ജലാല്‍, മനാഫ് സുമേഷ് ബേബി, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post