വയനാട് :തൊണ്ടേർനാട്: സംശയാസ്പദമായ സാഹചര്യത്തില്‍ ഹോം സ്‌റ്റേയില്‍ ഒത്ത് കൂടിയ ക്രിമിനല്‍ സംഘം പോലീസ് പിടിയിലായി.
തൊണ്ടര്‍നാട് കുഞ്ഞോം അലോഫ്റ്റ് വില്ല എന്ന ഹോംസ്‌റ്റേയില്‍നിന്നാണ് മോഷണം, പിടിച്ചുപറി, ഹണി ട്രാപ്പ്, കഞ്ചാവ് കേസുകളിലെ പ്രതികളടക്കം എട്ടംഗസംഘം തൊണ്ടനാട് എസ് ഐ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വലയിലായത്.
ഇവരില്‍ നിന്നും 100 ഗ്രാം കഞ്ചാവുംപിടികൂടി. വടകര എടച്ചേരി സ്വദേശി പൂവാളന്റവിട അഫ്‌സല്‍ (32), കുറ്റിയാടി വടയം ഇടത്തിപ്പൊയില്‍ ഫാസില്‍ (30), കുറ്റിയാടി തളീക്കര കുനിയില്‍ അജ്മല്‍ (33), തൊട്ടില്‍പാലം ചാപ്പന്‍തോട്ടം കാക്കനാട്ട് പറമ്പില്‍ ഷോബിന്‍പോള്‍ (33) , കാഞ്ഞങ്ങാട് ശക്തി നഗര്‍ പരിയാരം വീട്ടില്‍ അഷ്‌റഫ് (39) , തൊട്ടില്‍പാലം ചാത്തങ്ങോട്ടുനട നിയാസ് (32), കാഞ്ഞങ്ങാട് പാണത്തൂര്‍ കക്കുഴി വീട്ടില്‍ അജി ജോസഫ് (38) , കാഞ്ഞങ്ങാട് പാണത്തൂര്‍ പടിഞ്ഞാറേക്കുന്നില്‍ സരിന്‍ സണ്ണി (33) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
വടകര എടച്ചേരി സ്വദേശി അഫ്‌സല്‍ ടിവി കുഞ്ഞോത്ത് നടത്തിവന്ന അലോഫ്റ്റ് വില്ല എന്ന ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് ഒത്തുകൂടിയതായിരുന്നു സംഘം. സ്ത്രീകളെ കൊണ്ടുവന്ന് ആവശ്യക്കാരെ എത്തിച്ച് ചതിയില്‍ പെടുത്തി പണമുണ്ടാക്കാനുള്ള ഗൂഢാലോചന നടത്താനാണ് സംഘം ഒത്തുകൂടിയതെന്നാണ് സൂചന.
സംഘം സഞ്ചരിച്ചിരുന്ന നാലുകാറും ഒരു ബൈക്കും എട്ടു മൊബൈല്‍ ഫോണുകളും, മുപ്പത്തി ഒമ്പതിനായിരം രൂപയും, 100 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. പ്രതികള്‍ക്കെതിരെ എന്‍.ഡി.പി .എസ് പ്രകാരവും, സംശയാസ്പദമായ സാഹചര്യത്തില്‍ ക്രിമിനല്‍ സംഘം കൂട്ടം ചേര്‍ന്നതിനുള്ള വകുപ്പ് പ്രകാരവും കേസെടുത്തു.
