ഈജിപ്റ്റ് സ്വദേശിയും കുതിരയോട്ട താരവുമായ നയല്‍ നസാറാണ് വരന്‍. ഇന്ന് ന്യൂയോര്‍ക്കില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2018 ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയപ്പോള്‍ അച്ഛന്‍ ബില്‍ ഗേറ്റ്‌സ് ജെനിഫറിന് സമ്മാനമായി നല്‍കിയ എസ്‌റ്റേറ്റിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
124 ഏക്കര്‍ വരുന്ന എസ്സ്‌റ്റേറ്റ് 16 മില്യണ്‍ ഡോളര്‍ വില നല്‍കിയാണ് അന്ന് സ്വന്തമാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ 300 പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
ബില്‍ ഗേറ്റ്‌സിന്റെയും മെലിന്‍ഡ ഗേറ്റ്‌സിന്റെയും കൈകള്‍ പിടിച്ചാണ് ജെനിഫര്‍ വിവാഹ വേദിയിലെത്തിയത്. വെര വാംഗ് ഡിസൈന്‍ ചെയ്ത വിവാഹ വസ്ത്രമാണ് ജെനിഫര്‍ ധരിച്ചിരുന്നത്.
Tags:
Latest News
