തിരുവനന്തപുരം: പട്ടത്ത് ട്രാഫിക് എസ് ഐ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട്, റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചു. ആര്‍ക്കും പരിക്കില്ല. കാറോടിച്ചിരുന്ന ട്രാഫിക് എസ് ഐ അനില്‍കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആനാട്ടുകാരുടെരോപിച്ചു.
തിരുവനന്തപുരം പട്ടം പൊട്ടക്കുഴിയില്‍ രാത്രി എട്ടരയോടെയാണ് സംഭവം. ട്രാഫിക് എസ് ഐ അനില്‍കുമാര്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടെന തന്നെ പോലീസെത്തി കാര്‍ സംഭവ സ്ഥലത്ത് നിന്ന് നീക്കി. അനില്‍കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു .
Tags:
Latest News
