Trending

നടി ഉമ മഹേശ്വരി അന്തരിച്ചു


ചെന്നൈ: സിനിമ- സീരിയൽ നടി ഉമ മഹേശ്വരി (40) അന്തരിച്ചു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനാൽ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു അവർ.

മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ അഭിനയിച്ചിട്ടുള്ള അവർ തമിഴ് സീരിയലുകളിലൂടെയാണ് ശ്രദ്ധേയയായത്. തമിഴ് സീരിയലായ മെട്ടി ഒളിയിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് ഉമ പ്രശസ്തയായത്. ഏതാനും തമിഴ് ചിത്രങ്ങളിലും ഉമ അഭിനയിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങൾക്കു മുൻപ് ഉമയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നുവെന്നണ് റിപ്പോർട്ടുകൾ. അതു ചികിത്സിച്ചു ഭേദമാക്കിയെങ്കിലും അടുത്തിടെ വീണ്ടും മഞ്ഞപ്പിത്തം ബാധിച്ചതിനേ തുടർന്ന് ചികിത്സയിലായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post