Trending

കല്ലാറില്‍ ഒഴുക്കിൽപ്പെട്ട് വിനോദസഞ്ചാരത്തിനെത്തിയ ഒരാൾ മരിച്ചു


വിതുര കല്ലാർ – നെല്ലിക്കുന്ന് ചെക്ക്ഡാമിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മുങ്ങി മരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ കൈമനം അമ്പാടി ഹൗസ് അഭിലാഷ് (24) ആണ് മരിച്ചത്. ഇവർ കുടുംബ സമ്മേതം പൊൻമുടിയിൽ വന്നതാണ്. അവിടെ കയറ്റി വിട്ടില്ല.

തിരിച്ച് കല്ലാറ്റിനടുത്ത് നെല്ലിക്കുന്ന് ചെക്ക് ഡാമിൽ ഇറങ്ങി കളിച്ച സമയം ഒഴുക്കിൽപ്പെടുകയായിരുന്നു.  2 പേരാണ് ഒഴുക്കിൽപ്പെട്ടത്.


5.30 നായിരുന്നു സംഭവം. ഒരാൾ അര കിലോമീറ്റർ ഒഴുകി പോയി വള്ളിയിൽ പിടിച്ച് ഇരുന്നു.


അഭിലാഷിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒരാൾക്ക് കുഴപ്പമില്ല. അഭിലാഷിന്‍റെ മൃതദേഹം അര കിലോമീറ്ററോളം ഒഴുകി എന്ന് രക്ഷപ്പെടുത്തിയവർ പറയുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post