താമരശ്ശേരി: ഗയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിച്ച കുഴികൾ ശരിയായി നികത്താത്തത് കാരണം ഇന്നും ലോറി താഴ്ന്നു.
താമരശ്ശേരി കോടതിക്ക് മുൻവശത്ത് ടിപ്പർ ലോറിയാണ് താഴ്ന്നന്നത് .
താമരശ്ശേരി - ബാലുശ്ശേരി റോഡിലും, താമരശ്ശേരി - കോഴിക്കോട് റോഡിലും നിരവധി വാഹനങ്ങൾ കുഴിയിൽ താഴ്ന്ന് പോയിരുന്നു, ബൈക്ക് യാത്രക്കാരടക്കം നാലോളം പേർക്ക് ജീവനും നഷ്ടപ്പെട്ടിരുന്നു. ഏതാനും ആഴ്ചകൾ മുമ്പ് നിറയെ യാത്രക്കാരുമായി വരികയായിരുന്ന സ്വകാര്യ ബസ് തച്ചംപൊയിലിന് സമീപം കുഴിയിൽ താഴ്ന്നിരുന്നു.
കുഴികൾ ശരിയായി നികത്തി അപകടങ്ങൾ ഒഴിവാക്കാനുള്ള അടിയന്തിര നടപടി ഉടൻ കൈ കൊള്ളണമെന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:
Latest News
