Trending

ഒടുവില്‍ ഫൈനടച്ച ദശരഥ പുത്രനെ തിരിച്ചറിഞ്ഞു’ ; വൈറല്‍ സംഭവത്തില്‍ യഥാര്‍ത്ഥപേര് കണ്ടെത്തി കേസെടുത്തു


തിരുവനന്തപുരം:വാഹന പരിശോനയ്ക്കിടയില്‍ പോലീസിന് തെറ്റായ വിവരം നല്‍കിയ യുവാവിനെതിരെ കേസ്.കാട്ടാക്കട സ്വദേശി നന്ദകുമാറിനെതിരെയാണ് ചടയമംഗലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ചതിന് പെറ്റിയടയ്ക്കാന്‍ യുവാക്കള്‍ പൊലീസിന് നല്‍കിയ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു.

വാഹനപരിശോധനയ്ക്കിടെ പൊലീസിന്റെ മുന്നില്‍പ്പെട്ടത്. അഞ്ഞൂറ് രൂപ പെറ്റിയടയ്ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇത് തര്‍ക്കത്തിനിടയാക്കി.

പെറ്റിയടയ്ക്കാന്‍ അവസാനം യുവാക്കള്‍ തയ്യാറായി. എന്നാല്‍ നല്‍കിയ വിവരങ്ങളോ അയോധ്യയിലെ ദശരഥപുത്രന്‍ രാമന്റെ മേല്‍വിലാസവും. തങ്ങളെ പറ്റിയ്ക്കുകയാണെന്ന് അറിഞ്ഞിട്ടും പൊലീസും വിട്ടുകൊടുത്തില്ല. പറഞ്ഞ വിവരങ്ങള്‍ വെച്ച് പെറ്റി വാങ്ങി രസീതും നല്‍കിയിരുന്നു.

നന്ദകുമാറിനെതിരെ ഐപിസി 419, കേരള പൊലീസ് ആക്ടിലെ 121, മോട്ടോര്‍ വാഹന നിയമത്തിലെ 179 എന്നീ വകുപ്പികള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ പോലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പടുത്തും.ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post