Trending

ഈങ്ങാപ്പുഴ ബസ് സ്റ്റാൻ്റ് ചെളിയിൽ, വ്യാപാരികൾ ദുരിതത്തിൽ.


പുതുപ്പാടി: ഈങ്ങാപ്പുഴ ബസ്സ് സ്റ്റാൻ്റിൽ ചെളിനിറഞ്ഞത് കാരണം വ്യാപാരികളും, യാത്രക്കാരും ദുരിതത്തിൽ. ബസ്സിൽ കയറാനോ, കടകളിൽ കയറാനോ സാധിക്കാത്ത അവസ്ഥയാണ്

ബസ് സ്റ്റാൻ്റിനോട് ചേർന്ന അഴുക്ക് ചാൽ അടഞ്ഞ് കിടക്കുന്നതും, സമീപത്ത് നിന്നും കുന്ന് ഇടിച്ച് മണ്ണ് നീക്കം ചെയ്യുന്നതും കാരണമാണ് ബസ് സ്റ്റാൻ്റിൽ ചെളി കെട്ടിക്കിടക്കുന്നത്. അഴുക്കുചാൽ അടഞ്ഞുകിടക്കുന്നത് കാരണം കടളിൽ വെള്ളം കയറുന്നതും പതിവാണ്. ഈ ദുരിതത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് വ്യാപാരികളും, യാത്രക്കാരും ആവശ്യപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post