താമരശ്ശേരി: താമരശ്ശേരി പട്ടണം, ചുങ്കം, കാരാടി ഭാഗങ്ങളിൽ നടപ്പാത കയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ പരാതികൾ ഉയർന്നതിനെ തുടർന്ന് പോലീസ് നടപടി ആരംഭിച്ചു.
നടപ്പാതയിലും, പാർക്കിംഗ് നിരോധിച്ച സ്ഥലങ്ങളിലും നിർത്തിയിട്ട നിരവധി വാഹനങ്ങൾക്ക് ട്രാഫിക് പോലീസ് പിഴ ചുമത്തി.
താമരശ്ശേരി ട്രാഫിക് എസ്.ഐ അബ്ദുൽ നാസറിൻ്റെ നേതൃത്വത്തിലാണ് ചുങ്കം ഭാഗത്ത് നടപടി തുടരുന്നത്.
Tags:
Latest News
