കണ്ണൂര്‍: ഭാര്യയേയും ഒന്നരവയസുള്ള മകളേയും പുഴയിലേക്ക് തള്ളിയിട്ട് സംഭവത്തില്‍ പ്രതിയായ ഷിജു അറസ്റ്റില്‍. തലശ്ശേരി കോടതിയിലെ ജീവനക്കാരനായ ഷിജുവാണ് അറസ്റ്റിലായത്. ഇയാളുടെ ഒന്നര വയസുള്ള മകള്‍ അന്‍വിത സംഭവത്തില്‍ മരിച്ചിരുന്നു. ഭാര്യ സോനയെ നാട്ടുകാര്‍നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ പാത്തിപ്പാലത്ത് ഇന്നലെ വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. ഷിജു ഭാര്യയെയും കുഞ്ഞിനെയും കൂട്ടി പുഴക്കരയിലെത്തുകയും പുഴയിലേക്ക് ഇവരെ തള്ളിയിട്ടെന്നുമാണ് ഭാര്യ സോന പറയുന്നത്. തുടര്‍ന്ന് ഇയാള്‍ മുങ്ങുകയായിരുന്നു. സംഭവത്തില്‍ കതിരൂര്‍ പൊലിസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കൊല്ലേരി യു.പി സ്‌കൂളിലെ അധ്യാപികയാണ് സോന. ഭര്‍ത്താവ് ഷിജു തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ്. ഇവരെത്തിയ ബൈക്കും പുഴയുടെ സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കിലാണ് ഇവര്‍ പാത്തിപ്പാലത്ത് എത്തിയത്. ഭാര്യയെയും കുഞ്ഞിനെയും തള്ളിയിട്ട ശേഷം ഷിജു ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ സംഭവത്തിനു പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല. കരഞ്ഞുവിളിച്ച യുവതിയെ കണ്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനായി തെരച്ചില്‍ തുടങ്ങിയത്. പിന്നീട് മൃതദേഹം
കണ്ടെത്തുകയായിരുന്നു.
കണ്ടെത്തുകയായിരുന്നു.
Tags:
Crime News
