കുരാച്ചുണ്ട് :കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ തകർന്ന കക്കയം ഡാം സൈറ്റ് റോഡ് ജന പ്രതിനിധികളും, PWD ഉദ്യോഗസ്ഥരും സന്ദർശിച്ചു.
തകർന്ന റോഡ് രണ്ട് ദിവസത്തിനുള്ളിൽ ഗതാഗത യോഗ്യമാക്കി ,തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ, ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കാട് ,സ്റ്റാൻ്റിംഗ് കമ്മിററി ചെയർമാൻമാരായ OK അമ്മദ്, ഡാർലി അബ്രാഹം, സിമിലി ബിജു. കുരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുറഹിം,
PWDബാലുശേരി സെക്ഷൻ AXE സുനിത, ഓവർസിയർ തസ്ന ഷെറിന, പെരുവെണ്ണാമൂഴി റെയ്ഞ്ച് ഓഫിസർ ബിജു, ഡെപ്യൂട്ടി റെയ്ഞ്ചർ രാജൻ, ഫോറസ്റ്റ്, ജിവനക്കാർ എന്നിവർ അടങ്ങിയ സംഘമാണ് തകർന്നു കിടക്കുന്ന കക്കയം ഡാം സൈറ്റ് റോഡ് സന്ദർശിച്ചത്
Tags:
Latest News
