Trending

ചിക്കൻ വില കുറച്ച് വിറ്റതിൻ്റെ പേരിൽ വ്യാപാരിയെ മർദ്ദിച്ചെന്ന് പരാതി.



പുനൂർ : ചിക്കൻ വില കുറച്ച് വിറ്റതിൻ്റെ പേരിൽ വ്യാപാരിയെ മർദ്ദിച്ചെന്ന് പരാതി.

 പൂനൂരിലെ ഹലാൽ ചിക്കൻ സ്റ്റാൾ ഉടമ അബ്ദുൽ ഗഫൂർ , ജീവനക്കാരൻ അബ്ദുൾനാസർ എന്നിവരെ ആയുധങ്ങളുമായെത്തിയ സംഘo കടയിൽ കയറി അക്രമിച്ചു പരിക്കേൽപ്പിച്ചു എന്നാണ് പരാതി.

 അബ്ദുൽ ഗഫൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കോഴിയിറച്ചിക്ക് വിലകുറച്ചു വിറ്റതാണ് ആക്രമണത്തിന് കാരണമെന്ന് അറിയുന്നു അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൂനൂരിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി    വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ യൂണിറ്റ് പ്രസിഡണ്ട് താരാ അബ്ദുറഹ്മാൻ ഹാജി, സെക്രട്ടറി അബ്ദുൽ അസീസ്ഹാജി,ട്രഷറർ മൊയ്തീൻകുട്ടി ഹാജി,മണ്ഡലം പ്രസിഡണ്ട് കെ അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി


T News

working in the field of advertising and printing

Post a Comment

Previous Post Next Post