Trending

വടകര തിരുവള്ളൂരിലെ പെട്രോൾ പമ്പിൽ വൻ തീപിടിത്തം; ആളപായമില്ല



കോഴിക്കോട്​: വടകര തിരുവള്ളൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വൻ തീപിടിത്തം. വൈകുന്നേരം ആറരയോടുകൂടിയാണ് അപകടമുണ്ടായത്. പമ്പിൻ്റെ മുൻഭാഗത്ത് സ്ഥാപിച്ച സൈൻ ബോർഡിൽ തീ ആളി പടർന്നതോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്.സൈൻ ബോർഡിലെ ലെെറ്രില്‍ നിന്ന് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പെട്രോള്‍ പമ്പിലെ ട്രാൻസ്ഫോർ പൂർണ്ണമായും അഗ്നിക്കിരയായി.അപകട സമയത്ത് നിരവധി വാഹനങ്ങളും പമ്പിലുണ്ടായിരുന്നു. എന്നാല്‍ പമ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും അഗ്നി രക്ഷാ സേനയുടെയും അവസരോചിത ഇടപെട്ടലില്‍ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഒന്നരമണിക്കൂറിലേറെ നേരം പരിശ്രമിച്ചാണ് എട്ടുമണിയോടെ തീയണച്ചത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post